May 17, 2010

ശാരണ്യം

                    നയന മനോഹരീ അകലെയാണോ ?
                    നിന്‍ പുഞ്ചിരി ചൊടിയിലാണോ ?
                    ഒരു ചെറു മന്ദസ്മിതവുമായ്  നീ
                    എങ്ങോടെന്നില്ലാതെ അകലുവാണോ ?
                    നറു തേന്മൊഴികളായ്  നിന്‍ വാക്കുകള്‍
                    നറു  പുഞ്ചിരി നിന്‍ തലോടലായി
                    ആ ഹൃദയമാം മാനസ സരോവരത്തിലെ
                    പുതു അരയന്നമായ് നീ അടുത്തുവരൂ
                    കാലങ്ങള്‍ ഒന്നൊന്നായ്  മാറിടുമ്പോള്‍
                    കാലൊച്ച എന്നില്‍ മുഴങ്ങിടുമ്പോള്‍
                    അറിയില്ല പ്രിയസഖീ  നിന്‍ സൗഹൃദം
                    നമ്മില്‍ ഓര്‍മ്മയായ് എന്നും തങ്ങിടുന്നു.

April 26, 2010

കാല പ്രവാഹം

          ചെത്തി പൂവിതള്‍ അടര്‍ന്നു വീണു
          ചെന്താമരപ്പൂ പൊഴിഞ്ഞു വീണു
          മന്ദമാരുതന്‍  ശിങ്കാര മൊഴികള്‍ തന്‍
          പൂവിതളിനെ വാരിപ്പുണര്‍ന്നു
          അടര്‍ന്ന പൂവിതളിനേക്കാള്‍ ഭംഗി
          വിടര്‍ന്ന പനിനീര്‍പൂവിതളിനല്ലേ
          മധുവിന്‍ മനം മയക്കും കാന്തിക വലയവുമായ്
          നാം അറിയാതെ പൂവിനെ പ്രണയിക്കുന്നു
          പഞ്ചവര്‍ണ്ണ പ്രഭ വാരി വിതറുന്ന
          മനസ്സിനെ കടിഞ്ഞാനിടും മധുര ഗന്ധവുമായ്
          വിടരുന്നു ഓരോ മൊട്ടും ഓരോ പൂവും
          മനസ്സിന്റെ ഹൃദയ പൂങ്കാവിലൊരു
          മാറ്റത്തിന്‍ ഒരായിരം വിത്തു  വിതച്ചു
          ആ മാറ്റത്തിന്‍ അടിയൊഴുക്കില്‍
          നന്മയുടെ പുതു തീരത്തില്‍
          നാം മാറപ്പെടുന്ന ഒരു പ്രതിഭാസം മാത്രം

സ്മശാനം

                    പുഴ അതു വെറുമൊരു പുഴ
                    പുഴയെന്ന വാക്കിന്റെ അര്‍ത്ഥ മുഖങ്ങളെ
                    തഴുകി ഞാന്‍ നിന്നു മരപ്പാവപോല്‍
                    വാക്കിന്റെ ധ്വനിതന്‍ മുഴക്കം മുഴങ്ങുമ്പോള്‍
                    നാം അറിയാതെ പുഴയെ വെറുത്തിടുന്നു
                    പിന്നെ ആരും കാണാതെ നാം തന്നെ
                    പുഴയില്‍ നിമിത്തങ്ങള്‍ കണ്ടുമുട്ടും
                    കരിയിലക്കാടുകള്‍ സ്മശാനമായും
                    കയങ്ങള്‍ ചതിക്കുഴികളായും
                    മനുഷ്യ ജീവനെ അപഹരിച്ചീടുവാന്‍
                    പുഴയായ് മനുഷ്യനെ പിന്തുടര്‍ന്നു
                    ആ നിമിഷം ഞാനറിയാതെ മന്ത്രിച്ചു
                    പുഴയെന്ന വാക്കിന്റെ അര്‍ത്ഥ മുഖങ്ങളെ
                    തഴുകി ഞാന്‍ നിന്നു മരപ്പാവപോല്‍

ആകാശ പറവ

          കറുത്ത നിറമുള്ള പറവ
          അതിന്‍ തൂവലിനോ പതിനേഴഴക്  
          മന്ദസ്മിതവുമായ്  ഓമനവാത്സല്യം വിതുമ്പും
          മനോഹാരിതയുടെ വിടര്‍ന്ന ചുണ്ടുകള്‍
          അഴകിന്‍ കാര്‍കൂന്തല്‍ അല്ലി പുതച്ചൊരു
          ആകാശനീലിമയാര്‍ന്ന ഗള മകുടം
          ആര്‍ക്കന്റെ പ്രഭ വാരി വിതറിയ
          കാകന്റെ തീഷ്ണമാം തീവ്ര പരിശ്രമം
          മണ്ണില്‍ പതിനായിരം നാഴിക കല്ലുകള്‍ നാട്ടി
          വിജനമാം വീഥികള്‍ നമ്മെ തലോടുമ്പോള്‍
          അതിലേറെ ചിന്തകള്‍ നമ്മെ വേട്ടയാടുമ്പോള്‍
          ഓര്‍ക്കുന്നില്ല നാം നിമിഷത്തിനെപ്പോലും
          അറിയുന്നില്ല നാം സത്യത്തിനെപ്പോലും
          സന്തോഷത്തിന്‍ ഒരായിരം പൂച്ചെണ്ടുകളുമേന്തി
          സൌഹൃദത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ
          ഒരു നിഴല്‍ വെളിച്ചം പോലും നമ്മില്‍ ചൊരിയാതെ
          കര്‍ണ്ണന്റെ കവച്ച കുണ്ഡലം പോലെ
          എന്നും ആ പറവ നമുക്കു ചുറ്റും പാറിപറക്കുന്നു

April 21, 2010

കറുത്ത വാവില്‍ കണ്ട ഭീകര സ്വപ്നം

                                   അന്നൊരു കറുത്ത വാവായിരുന്നു. വെറുതെ വീട്ടില്‍ തനിച്ചിരുന്ന്‍  ബോറടിച്ചപ്പോഴാണ് പുറത്തു നിന്നും അപ്രതീക്ഷിതമായ ഒരു വിളി. "ഇവിടെ ആരും ഇല്ലേ?". ജനല്‍ പാളിയുടെ ഇടയിലൂടെ ഞാന്‍ പുറത്തേക്ക്  നോക്കി. "അയ്യോ പിച്ചക്കാരന്‍" എന്റെ മനസ്സില്‍ ഞാന്‍ അറിയാതെ ഈ വാക്കുകള്‍ മന്ത്രിച്ചു.
                                   എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ സ്തബ്ദനായ് നിന്നു. സമയം വൈകും തോറും പിച്ചക്കാരന്റെ വിളിയുടെ ശക്തിയും കൂടി. ഞാനാകെ പരിഭ്രാന്തനായി. കയ്യിലാണെങ്കില്‍ നയാ പൈസയുമില്ല. എങ്കിലും ഞാന്‍ പതറിയില്ല. വരുന്നത് വരട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വാതില്‍ പതിയെ തുറന്നു. അപ്പോള്‍ അതാ ഒരു ചോദ്യം , "Sir give me some money ? ". ഈ ചോദ്യം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. വീട്ടില്‍ വേറെ ആരും ഇല്ല എന്ന കാര്യം  ഞാന്‍ ഒരു വിധത്തില്‍ പിച്ചക്കാരനോട് പറഞ്ഞു. അപ്പോള്‍ ഇങ്ങനെയായിരുന്നു പ്രതികരണം, "ഇതാ എന്റെ വിസിറ്റിംഗ്  കാര്‍ഡ്‌ ". പിച്ചക്കാരന്‍ തന്റെ വിസിറ്റിംഗ്  കാര്‍ഡ്‌  എനിക്ക് തന്നു. എന്തിനാണ് എനിക്ക്  താങ്കളുടെ വിസിറ്റിംഗ് കാര്‍ഡ്‌, എനിക്കതിന്റെ ആവശ്യമില്ല. ഞാന്‍ ഉരുളയ്ക്കുപ്പേരി എന്ന പോലെ  മറുപടി കൊടുത്തു. 
                                   അപ്പോഴതാ മനസ്സിനെ പിടിച്ചു കെട്ടുന്ന ഒരു വമ്പന്‍ മറുപടി. " അതില്‍ എന്റെ സെല്‍ നമ്പര്‍ ഉണ്ട് , വീട്ടുകാര്‍ വരുമ്പോള്‍ ഒരു മിസ്ഡ് കാള്‍ അടിച്ചാല്‍ മതി ഞാന്‍ അപ്പോള്‍ വരാം" .
ഇത്  സത്യമോ അതോ മിഥ്യയോ ? എന്നു വിശ്വസിക്കാനാവാതെ ആ കാര്‍ഡില്‍ ഞാന്‍ നിര്‍ന്നിനെഷന്‍ നോക്കി നിന്നു. ഒരു നിമിഷം എന്റെ കാലിന്റെ പെരുവിരളിലൂടെ ഒരു വിദ്യുത്  പ്രവാഹം അരിച്ചു കയറി എന്റെ ദേഹം വഴി തലയിലേക്ക് പ്രവഹിക്കുന്നത്  ഞാന്‍ അറിഞ്ഞു. എങ്കില്‍ അവനാകട്ടെ, പോക്കറ്റില്‍  നിന്ന്‍  cool -ആയി Sun Glass വയ്ച്  ബൈക്കില്‍ കയറി. അവന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തുകൊണ്ടുപോകുന്നതും നോക്കി ഞാന്‍ സ്തംഭിച്ചു നിന്നു. സ്പീഡ് അല്പം കൂടുതലാണോ ആവോ , ഞാന്‍ സ്വയം ചിന്തിച്ചു.  ഞാന്‍ അവന്റെ ആ യാത്ര വെറുതെ നോക്കി നിന്നു. അപ്പോള്‍ അതാ എതിരെ നിന്നും ഒരു ട്രക്ക്  വരുന്നു. അയ്യോ അതവന്റെ നേര്‍ക്കാണല്ലോ വരുന്നത് . നിര്‍ത്തൂ....... നിര്‍ത്തൂ........ ഞാന്‍ അലറി, " പടക്കെ......... പടക്കെ "..........
"എന്താ ചേട്ടാ കിടന്ന് അലറുന്നത് . മനുഷ്യനെ സ്വസ്ഥമായി ഗെയിം കളിക്കാനും സമ്മതിക്കില്ലേ! ".ഞാന്‍ പരിസരബോധം വീണ്ടെടുത്ത് അവളുടെ നേരെ നോക്കി .. Road Rash കളിക്കുന്ന അനിയത്തി... ആ ചോദ്യത്തിനു മറുപടി പറയാതെ ഞാന്‍ ഇലിഭ്യതയോടു കൂടി പുതപ്പിനുള്ളിലേക്ക്  വീണ്ടും തല വലിച്ചു......

അനുരാഗം

          ഓര്‍മ്മകള്‍ പെയ്യുന്ന ആ രാത്രിയില്‍
          സ്വപ്‌നങ്ങള്‍ വിടരുന്ന ആ വേളയില്‍
          പ്രകാശം പരത്തുന്ന പൂവണ്ടുകള്‍
          പോയ്‌ മറഞ്ഞീടുന്ന കാഴ്ച കാണാം (൨)
          ഒരു ചിന്ത ഉണരുമ്പോള്‍ ഒരു താളമുണരും
          ഒരു മൊട്ടു വിരിയുമ്പോള്‍ ഒരു പൂവു പൊഴിയും
          കാലത്തിന്‍ ഭാവനാ പൂമൊട്ട് വിരിയുമ്പോള്‍
          ഓര്‍മ്മകള്‍ നമ്മിലെക്കോടിയെത്തും (൨) 
          നാം പ്രായ ഭേദങ്ങള്‍ നിനച്ചിടാതെ
          താള മേളങ്ങള്‍ കലര്‍ന്നിടാതെ ആ
          കലാലയ ജീവിത ഓര്‍മ്മയെന്നും
          മനുക്ഷ്യ മനസ്സില്‍ മറഞ്ഞിരിക്കും (൨)
          പുതുവല്സരത്തിന്‍ നിറപ്പകിട്ടാര്‍ന്ന
          പുതുശോഭ വിരിയുന്ന മുഖബിംബമായ്  നാം
          തിരികെ വരാത്തൊരാ കാലത്തെയല്ലോ
          ഓര്‍മ്മയായ് മനസ്സില്‍ പ്രതിഷ്ട്ടിപ്പു (൨)

April 20, 2010

പകല്‍പ്പൂരം

                    കുമ്പളമെന്നൊരു ഗ്രാമത്തില്‍
                    കുട്ടന്‍മാരാര്‍ കൊട്ടിനുപോയ്
                    പൂരക്കൊട്ടിനു വേഗം പകരാന്‍
                    മാരാര്‍മാര്‍ പലര്‍ കൊട്ടുതുടങ്ങി
                    ആവേശത്തിന് അമ്പലവാസികള്‍
                    മാരാര്‍ക്കൊരു മാലകൊടുത്തു
                    മാല ലഭിച്ച കുട്ടന്‍മാരാര്‍
                    കൊട്ടിനു ശക്തീം വേഗവും കൂട്ടി
                    കൊട്ടു തുടര്‍ന്നു നേരം വൈകി
                    മാരാര്‍മാര്‍ പലര്‍ തിരിച്ചു പോയി
                    നടയുമടച്ചു കൊടിയുമിറങ്ങി
                    കുട്ടന്മാരാര്‍ കൊട്ടുതുടര്‍ന്നു
                    നേരം പുലരും നേരം വരെ
                    കുട്ടന്മാരാര്‍ കൊട്ടുതുടര്‍ന്നു
                    ക്ഷേത്ര ദര്‍ശന സമയമടുത്തു
                    അമ്പലവാസികളോടിക്കുടി
                    മാരാരെ തട്ടി വിളിച്ചു
                    നേരം പുലര്‍ന്ന കാഴ്ച കണ്ട്
                    കുട്ടന്‍മാരാര്‍ ഇളിഭ്യനായി

ഒരു പാവത്തിന്റെ താറാവ്

          സ്വര്‍ണ്ണ തൂവലും നീണ്ട വാലും
          വെള്ളിപ്പീലിയും ഒതുക്കിവച്ചൊരു
          കുഞ്ഞുണ്ണിക്കൊരു താറാവുണ്ട്    
          പോന്മുട്ടയിടും താറാവ്
          വണ്ടുകളും ചെറുപ്രാണികളും
          വിത്തുകളും ഭക്ഷിച്ച്
          നേരം വൈകും നേരം നോക്കി 
          കൂട്ടില്‍ കയറും താറാവ്
          കുഞ്ഞുണ്ണിയുടെ താറാവ്
          പോന്മുട്ടയിടും താറാവ്

സഹ്യനിലേക്കൊരു യാത്ര

                    സഹ്യ ഹിമാലയ സാനുവിലൊഴുകും
                    നന്മ നിറഞ്ഞൊരു സംസ്കാരം
                    സിന്ധൂനദീതട സംസ്ക്കാരം
                    ഗംഗാ യമുനാ കാവേരി 
                    സിന്ധൂ നര്‍മ്മദ ഗോദാവരി
                    പുണ്യ നദികള്‍തന്‍ സംഗമമാം
                    പവിത്രഭാരതം ഉണരുകയായ്‌
                    ഭാരത മണ്ണിന്‍ പ്രഭതൂകി
                    നാടിന്‍ വിസ്തൃതി വാരി വിതറി
                    നല്ലൊരു നാളയെ സൃഷ്ടിക്കാന്‍
                    ഭാരത മക്കള്‍ ഉണരുകയായ്‌

പ്രകൃതിയുടെ നീര്‍ച്ചാലുകള്‍

          കാട്ടരുവിയുടെ കള കള നാദവും
          കുയിലുകളുടെ മോഹന ഗാനവും
          മലര്‍ വണ്ടിന്‍ മധുവിന്‍ ഗന്ധവും
          മരച്ചില്ലകളില്‍ വാനര നൃത്തവും
          കാടിന്റെ ഉള്‍ക്കോന്നുകളില്‍
          നാളെയുടെ ഹൃതന്തം പുല്കും
          പ്രുകൃതിയുടെ ചാരുത കാണാം
          കാലത്തിന്‍ കരമതിലേന്തി
          നീരുറവയെ തെളിയിചൂറ്റി
          മഴവില്ലിന്‍ നിറവും ചാര്‍ത്തി
          മമ കാനന മോഹന ദൃശ്യം
          മനമെന്നും മധുരം പകരും
          ആദിത്യന്‍ പൊട്ടിച്ചിതറി 
          ചെറുതരികള്‍ ഭൂവില്‍ വീണ്
          തീപ്പൊരിയുടെ ഗന്ധം തൂകി
          കാരുണ്യ കാനന സാഗരം
          ഭൂവിലേക്കുയരുന്നത്  കാണാം
          മഴയുടെ കാഠിന്യവും
          തണുപ്പും വകവയ്ക്കാതെ
          ഇടിമിന്നല്‍ വെള്ളി വെളിച്ചം
          വാനിലൊരു മാലയണിഞ്ഞു
          സൌന്ദര്യത്തനിമലര്‍ വിടരും
          ഹൃദയത്തിന്‍ നിറവും നിനവും
          മലയാളി മനുഷ്യ മനസ്സില്‍
          മധുവായ് മലരായ് വിരിയട്ടെ

April 19, 2010

കാട്ടിലെ പേക്കൂത്ത്

                    കള കളമൊഴുകും കാട്ടരുവി
                    കൂ... കൂ... കൂകും കുയിലമ്മ
                    പീലി വിടര്‍ത്തും മയിലച്ചന്‍
                    കാടു മുഴക്കണ വേഴാമ്പല്‍
                    കാടും മലയും പുഴയും താണ്ടി
                    പാറി നടക്കണ പൂമ്പാറ്റ
                    ദേഹം മുഴുവന്‍ പുള്ളിക്കുത്തും
                    ചറ പറ കൊമ്പുള്ള  കലമാനും
                    മരത്തിന്‍ മീതെ കൂടുണ്ടാക്കി
                    ഫലങ്ങള്‍ തിന്നുന്ന കുരങ്ങച്ചന്‍
                    കാട്ടില്‍ പലതരം കാഴ്ചകള്‍ കാണാം
                    വരൂ നമുക്കൊരു യാത്ര പോകാം


May 14, 2009

തീ നാളത്തിലെ യക്ഷി

          മാനത്തെ മഴ മുകില്‍ വര്‍ണ്ണങ്ങള്‍ ചൂടി
          കാര്‍മേഘങ്ങള്‍ തന്‍ഇരുളീമ ചൂടി
          വാനില്‍ നിന്നുയരുന്ന ഇരുട്ടിന്‍റെ സ്പര്‍ശം
          ഭൂമിതന്‍ മാറിനെ കീറി മുറിക്കുന്നു.
          വെള്ളി വെളിച്ചം അരിച്ചിരങ്ങുമ്പോള്‍
          പ്രകാശത്തിന്‍ സ്പര്‍ശനം ഭൂവില്‍ തെളിയുമ്പോള്‍
          അറിയാതെയെത്തുന്ന ആതഥീതിയേപ്പോലെ
          മഴത്തുള്ളികള്‍ മണ്ണില്‍ ചൊരിയുന്നു.
          പുല്‍നാമ്പുകള്‍ തല പൊക്കി നോക്കി
          വന്‍ മരങ്ങള്‍ കട പുഴകി വീണു 
          ഇനിയും അടങ്ങാത്ത കലിയുടെ ചൂടുമായ്
          മുറിവിന്‍റെ നോവുമായ്‌ ഉള്ളില്‍ ,
          കത്തി ജ്വലിക്കുന്ന തീ ജ്വാലകലായ്‌
          ഇന്നും നമ്മെ അവന്‍ പിന്തുടരുന്നു ...........

May 11, 2009

ഉറക്കത്തില്‍ കണ്ട സ്വപ്നം

                    നിദ്രതന്‍ പൂന്തെന്നല്‍ തഴുകി തലോടുന്നു
                    മണ്ണിലും വിണ്ണിലും വിരിയുന്നു നിശാഗന്ധി
                    ആരെയും കാണാതെ ആരോടും മിണ്ടാതെ
                    എന്നിലെ ഉണര്‍വ്വിനെ മയക്കിടുന്നു
                    ആഴിയും പൂഴിയും ഒന്നായ്‌ അലിയുമ്പോള്‍
                    നിദ്രതന്‍ കയത്തില്‍ നാം വീണ് ഉറങ്ങീടുന്നു
                    പൊട്ടിത്തെറിക്കുന്ന അഗ്നീ ഗോളങ്ങള്‍
                    ഒന്നൊന്നായ്‌ മനസ്സിനെ പിടിച്ചു കെട്ടി
                    നിശയുടെ പൊന്‍തൂവല്‍ പൊഴിയുന്ന നേരം നാം
                    ഞെട്ടിയുണരുന്നു നേരം പുലര്‍ച്ചയായ് .......

കാറ്റിനു പറ്റിയ അബദ്ധം

          ഒരു മന്ദമാരുതന്‍ സ്പര്‍ശനമേററു ഞാന്‍
          കുളിര്‍കോരും നിമിഷത്തെ തൊട്ടറിഞ്ഞു
          ആദ്യമായ്‌ എന്നിലെ ജീവ കണങ്ങളെ
          അറിയാതെ ഞാനോന്ന് ഉണര്‍ത്തി നോക്കി
          എന്നിലെ ഹൃദയത്തിന്‍ തീഷ്ണമാം വികാരങ്ങള്‍
          പൂവിട്ടുനര്‍ന്നീടും നേരമായി
          ആത്മാവില്‍ നിന്നൊരാ അശിരീരി മന്ത്രിച്ചു
          ഉണരൂ ഉണരൂ പ്രഭാതമായി 
          മനസിന്‍റെ മാന്ത്രിക വാതില്‍ തുറന്നു ഞാന്‍
          ഭൂമി വിപഞജിയെ നോക്കി നിന്നു 
          ഒരു കൊച്ചു തെന്നലായ്‌ വന്നണഞ്ഞു
          ഒരിക്കലും മായാത്ത ഓര്‍മയായി
          പ്രതീക്ഷിച്ചു നിന്നിലും പുതിയ ദൃശ്യം
          മനസ്സില്‍ തലോടലായ്‌ തങ്ങി നിന്നു

May 04, 2009

നിഴല്‍ കൂത്ത്

                    ഒരു നിഴല്‍ കൂടിയെന്‍ അരികില്‍ വന്നു
                    ഒരു പദം പിന്നിലായ്‌ വന്നു നിന്നു
                    നിഴലിന്‍റെ രൂക്ഷമാം ഭാവുകങ്ങള്‍
                    തഴുകി തലോടലായ്‌ മാറിടുന്നു
                    ജീവന്‍റെ ആത്മാണു അനു ദിനം പെരുകി
                    നിഴലായ്‌ മനുഷ്യനെ പിന്തുടര്‍ന്നു
                    അറിയില്ല ഞാനോന്നതോര്‍രതുനോക്കി
                    അറിയാതെ വന്നതെന്‍ അരികില്‍ നിന്നു
                    ഓര്‍മ്മകള്‍ മായുന്ന മനസ്സില്‍ നിന്നും
                    ഇരുളുകള്‍ മറയുന്ന ഭൂവില്‍ നിന്നും
                    പൊട്ടിപ്പുറപ്പെട്ട സൂര്യതേജസ്വിനി
                    നിന്‍ നിഴല്‍ എന്തെ പോയ് മറഞ്ഞു 
                    മാനവ താപസ ജീവന്‍ തുടിക്കുന്ന
                    മണ്ണിന്‍ സുഗന്ധവും പോയ് മറഞ്ഞു
                    കോലങ്ങള്‍ ചെഷ്ടകള്‍ ക്രുരമാം ചിന്തകള്‍
                    നല്ലൊരു നാളയെ കൂട്ടിലാക്കി 
                    ഒരു വാക്കിലന്ത്യമാം ചിന്തകള്‍ കൈകൊള്ളും
                    ആത്മീയ തത്വം മനസ്സിലാക്കി
                    ആരാരും അറിയാതെ എന്‍മനം നിന്‍മനം
                    നിഴലും സമുജ്ജയം തന്നെ പാരില്‍

May 01, 2009

പ്രീയപ്പെട്ട സുഹൃത്തുക്കളെ ,ഈ ബ്ലോഗില്‍ ഞാന്‍ തനിയെ എഴുതി തയ്യാറാക്കിയ കവിതകളും കഥകളും മാത്രമാണ് ഉള്‍പെടുത്തിയിട്ടുള്ളത്. നല്ലവരായ , ആസ്വാതകരായ എല്ലാവരുടെയും അനുഗ്രഹവും അശിര്‍വാതവും എന്‍റെ കൂടെ ഉണ്ടാവുമെന്ന് പ്രതീഷിക്കുന്നു.