ചെത്തി പൂവിതള്‍ അടര്‍ന്നു വീണു
ചെന്താമരപ്പൂ പൊഴിഞ്ഞു വീണു
മന്ദമാരുതന്‍ ശിങ്കാര മൊഴികള്‍ തന്‍
പൂവിതളിനെ വാരിപ്പുണര്‍ന്നു
അടര്‍ന്ന പൂവിതളിനേക്കാള്‍ ഭംഗി
വിടര്‍ന്ന പനിനീര്‍പൂവിതളിനല്ലേ
മധുവിന്‍ മനം മയക്കും കാന്തിക വലയവുമായ്
നാം അറിയാതെ പൂവിനെ പ്രണയിക്കുന്നു
പഞ്ചവര്‍ണ്ണ പ്രഭ വാരി വിതറുന്ന
മനസ്സിനെ കടിഞ്ഞാനിടും മധുര ഗന്ധവുമായ്
വിടരുന്നു ഓരോ മൊട്ടും ഓരോ പൂവും
മനസ്സിന്റെ ഹൃദയ പൂങ്കാവിലൊരു
മാറ്റത്തിന്‍ ഒരായിരം വിത്തു വിതച്ചു
ആ മാറ്റത്തിന്‍ അടിയൊഴുക്കില്‍
നന്മയുടെ പുതു തീരത്തില്‍
നാം മാറപ്പെടുന്ന ഒരു പ്രതിഭാസം മാത്രം
0 അഭിപ്രായങ്ങള്‍:
Post a Comment