നയന മനോഹരീ അകലെയാണോ ?
നിന്‍ പുഞ്ചിരി ചൊടിയിലാണോ ?
ഒരു ചെറു മന്ദസ്മിതവുമായ് നീ
എങ്ങോടെന്നില്ലാതെ അകലുവാണോ ?
നറു തേന്മൊഴികളായ് നിന്‍ വാക്കുകള്‍
നറു പുഞ്ചിരി നിന്‍ തലോടലായി
ആ ഹൃദയമാം മാനസ സരോവരത്തിലെ
പുതു അരയന്നമായ് നീ അടുത്തുവരൂ
കാലങ്ങള്‍ ഒന്നൊന്നായ് മാറിടുമ്പോള്‍
കാലൊച്ച എന്നില്‍ മുഴങ്ങിടുമ്പോള്‍
അറിയില്ല പ്രിയസഖീ നിന്‍ സൗഹൃദം
നമ്മില്‍ ഓര്‍മ്മയായ് എന്നും തങ്ങിടുന്നു.
3 അഭിപ്രായങ്ങള്‍:
നല്ല വരികള്‍ ആശംഷകള്‍
നല്ല ശ്രമം ആശംസകള്‍
thankzzz dear..
Post a Comment