പുഴ അതു വെറുമൊരു പുഴ
പുഴയെന്ന വാക്കിന്റെ അര്‍ത്ഥ മുഖങ്ങളെ
തഴുകി ഞാന്‍ നിന്നു മരപ്പാവപോല്‍
വാക്കിന്റെ ധ്വനിതന്‍ മുഴക്കം മുഴങ്ങുമ്പോള്‍
നാം അറിയാതെ പുഴയെ വെറുത്തിടുന്നു
പിന്നെ ആരും കാണാതെ നാം തന്നെ
പുഴയില്‍ നിമിത്തങ്ങള്‍ കണ്ടുമുട്ടും
കരിയിലക്കാടുകള്‍ സ്മശാനമായും
കയങ്ങള്‍ ചതിക്കുഴികളായും
മനുഷ്യ ജീവനെ അപഹരിച്ചീടുവാന്‍
പുഴയായ് മനുഷ്യനെ പിന്തുടര്‍ന്നു
ആ നിമിഷം ഞാനറിയാതെ മന്ത്രിച്ചു
പുഴയെന്ന വാക്കിന്റെ അര്‍ത്ഥ മുഖങ്ങളെ
തഴുകി ഞാന്‍ നിന്നു മരപ്പാവപോല്‍
0 അഭിപ്രായങ്ങള്‍:
Post a Comment