പൊട്ടിചിതറീയ വെള്ളിക്കിണ്ണം
കാര്‍മേഘങ്ങള്‍ തന്‍ ഇരുളീമ ചൂടി
വാനില്‍ നിന്നുയരുന്ന ഇരുട്ടിന്‍റെ സ്പര്‍ശം
ഭൂമിതന്‍ മാറിനെ കീറി മുറിക്കുന്നുവെള്ളി വെളിച്ചം അരിച്ചിരങ്ങുമ്പോള്‍
പ്രകാശത്തിന്‍ സ്പര്‍ശനം ഭൂവില്‍ തെളിയുമ്പോള്‍
അറിയാതെയെത്തുന്ന ആതഥീതിയേപ്പോലെ
മഴത്തുള്ളികള്‍ മണ്ണില്‍ ചൊരിയുന്നു
പുല്‍നാമ്പുകള്‍ തല പൊക്കി നോക്കി
വന്‍ മരങ്ങള്‍ കട പുഴകി വീണു
ഇനിയും അടങ്ങാത്ത കലിയുടെ ചൂടുമായ്
മുറിവിന്‍റെ നോവുമായ് ഉള്ളില്‍ ,
കത്തി ജ്വലിക്കുന്ന തീ ജ്വാലകലായ്
ഇന്നും നമ്മെ അവന്‍ പിന്തുടരുന്നു .........
കൂര്‍ക്കം വലി
മണ്ണിലും വിണ്ണിലും വിരിയുന്നു നിശാഗന്ധി
ആരെയും കാണാതെ ആരോടും മിണ്ടാതെ
എന്നിലെ ഉണര്‍വ്വിനെ മയക്കിടുന്നു
ആഴിയും പൂഴിയും ഒന്നായ് അലിയുമ്പോള്‍
നിദ്രതന്‍ കയത്തില്‍ നാം വീണ് ഉറങ്ങീടുന്നു
പൊട്ടിത്തെറിക്കുന്ന അഗ്നീ ഗോളങ്ങള്‍
ഒന്നൊന്നായ് മനസ്സിനെ പിടിച്ചു കെട്ടി
നിശയുടെ പൊന്‍തൂവല്‍ പൊഴിയുന്ന നേരം നാം
ഞെട്ടിയുണരുന്നു നേരം പുലര്‍ച്ചയായ് .......
അശിരീരി
കുളിര്‍കോരും നിമിഷത്തെ തൊട്ടറിഞ്ഞു
ആദ്യമായ് എന്നിലെ ജീവ കണങ്ങളെ
അറിയാതെ ഞാനോന്ന് ഉണര്‍ത്തി നോക്കി
എന്നിലെ ഹൃദയത്തിന്‍ തീഷ്ണമാം വികാരങ്ങള്‍
പൂവിട്ടുനര്‍ന്നീടും നേരമായി
ആത്മാവില്‍ നിന്നൊരാ അശിരീരി മന്ത്രിച്ചു
ഉണരൂ ഉണരൂ പ്രഭാതമായി
മനസിന്‍റെ മാന്ത്രിക വാതില്‍ തുറന്നു ഞാന്‍
ഭൂമി വിപഞജിയെ നോക്കി നിന്നു
ഒരു കൊച്ചു തെന്നലായ് വന്നണഞ്ഞു
ഒരിക്കലും മായാത്ത ഓര്‍മയായി
പ്രതീക്ഷിച്ചു നിന്നിലും പുതിയ ദൃശ്യം
മനസ്സില്‍ തലോടലായ് തങ്ങി നിന്നു .........
നിഴല്‍ കൂത്ത്
ഒരു പദം പിന്നിലായ് വന്നു നിന്നു
നിഴലിന്‍റെ രൂക്ഷമാം ഭാവുകങ്ങള്‍
തഴുകി തലോടലായ് മാറിടുന്നു
ജീവന്‍റെ ആത്മാണു അനു ദിനം പെരുകി
നിഴലായ് മനുഷ്യനെ പിന്തുടര്‍ന്നു
അറിയില്ല ഞാനോന്നതോര്‍രതുനോക്കി
അറിയാതെ വന്നതെന്‍ അരികില്‍ നിന്നു
ഓര്‍മ്മകള്‍ മായുന്ന മനസ്സില്‍ നിന്നും
ഇരുളുകള്‍ മറയുന്ന ഭൂവില്‍ നിന്നും
പൊട്ടിപ്പുറപ്പെട്ട സൂര്യതേജസ്വിനി
നിന്‍ നിഴല്‍ എന്തെ പോയ് മറഞ്ഞു
മാനവ താപസ ജീവന്‍ തുടിക്കുന്ന
മണ്ണിന്‍ സുഗന്ധവും പോയ് മറഞ്ഞു
കോലങ്ങള്‍ ചെഷ്ടകള്‍ ക്രുരമാം ചിന്തകള്‍
നല്ലൊരു നാളയെ കൂട്ടിലാക്കി
ഒരു വാക്കിലന്ത്യമാം ചിന്തകള്‍ കൈകൊള്ളും
ആത്മീയ തത്വം മനസ്സിലാക്കി
ആരാരും അറിയാതെ എന്‍മനം നിന്‍മനം
നിഴലും സമുജ്ജയം തന്നെ പാരില്‍