ഒരു നിഴല്‍ കൂടിയെന്‍ അരികില്‍ വന്നു
ഒരു പദം പിന്നിലായ് വന്നു നിന്നു
നിഴലിന്റെ രൂക്ഷമാം ഭാവുകങ്ങള്‍
തഴുകി തലോടലായ് മാറിടുന്നു
ജീവന്റെ ആത്മാണു അനു ദിനം പെരുകി
നിഴലായ് മനുഷ്യനെ പിന്തുടര്ന്നു
അറിയില്ല ഞാനോന്നതോര്രതുനോക്കി
അറിയാതെ വന്നതെന് അരികില്‍ നിന്നു
ഓര്‍മ്മകള്‍ മായുന്ന മനസ്സില്‍ നിന്നും
ഇരുളുകള്‍ മറയുന്ന ഭൂവില്‍ നിന്നും
പൊട്ടിപ്പുറപ്പെട്ട സൂര്യതേജസ്വിനി
നിന് നിഴല്‍ എന്തെ പോയ് മറഞ്ഞു
മാനവ താപസ ജീവന് തുടിക്കുന്ന
മണ്ണിന് സുഗന്ധവും പോയ് മറഞ്ഞു
കോലങ്ങള്‍ ചെഷ്ടകള്‍ ക്രുരമാം ചിന്തകള്‍
നല്ലൊരു നാളയെ കൂട്ടിലാക്കി
ഒരു വാക്കിലന്ത്യമാം ചിന്തകള്‍ കൈകൊള്ളും
ആത്മീയ തത്വം മനസ്സിലാക്കി
ആരാരും അറിയാതെ എന്മനം നിന്മനം
നിഴലും സമുജ്ജയം തന്നെ പാരില്‍
2 അഭിപ്രായങ്ങള്‍:
Kollam..Nice poem..Keep it Up..
good poem i like it very much
Post a Comment