കുമ്പളമെന്നൊരു ഗ്രാമത്തില്‍
കുട്ടന്‍മാരാര്‍ കൊട്ടിനുപോയ്
പൂരക്കൊട്ടിനു വേഗം പകരാന്‍
മാരാര്‍മാര്‍ പലര്‍ കൊട്ടുതുടങ്ങി
ആവേശത്തിന് അമ്പലവാസികള്‍
മാരാര്‍ക്കൊരു മാലകൊടുത്തു
മാല ലഭിച്ച കുട്ടന്‍മാരാര്‍
കൊട്ടിനു ശക്തീം വേഗവും കൂട്ടി
കൊട്ടു തുടര്‍ന്നു നേരം വൈകി
മാരാര്‍മാര്‍ പലര്‍ തിരിച്ചു പോയി
നടയുമടച്ചു കൊടിയുമിറങ്ങി
കുട്ടന്മാരാര്‍ കൊട്ടുതുടര്‍ന്നു
നേരം പുലരും നേരം വരെ
കുട്ടന്മാരാര്‍ കൊട്ടുതുടര്‍ന്നു
ക്ഷേത്ര ദര്‍ശന സമയമടുത്തു
അമ്പലവാസികളോടിക്കുടി
മാരാരെ തട്ടി വിളിച്ചു
നേരം പുലര്‍ന്ന കാഴ്ച കണ്ട്
കുട്ടന്‍മാരാര്‍ ഇളിഭ്യനായി
0 അഭിപ്രായങ്ങള്‍:
Post a Comment