അന്നൊരു കറുത്ത വാവായിരുന്നു. വെറുതെ വീട്ടില്‍ തനിച്ചിരുന്ന്‍
ബോറടിച്ചപ്പോഴാണ് പുറത്തു നിന്നും അപ്രതീക്ഷിതമായ ഒരു വിളി. "ഇവിടെ
ആരും ഇല്ലേ?". ജനല്‍ പാളിയുടെ ഇടയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി. "അയ്യോ
പിച്ചക്കാരന്‍" എന്റെ മനസ്സില്‍ ഞാന്‍ അറിയാതെ ഈ വാക്കുകള്‍ മന്ത്രിച്ചു.
എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ സ്തബ്ദനായ് നിന്നു. സമയം വൈകും തോറും
പിച്ചക്കാരന്റെ വിളിയുടെ ശക്തിയും കൂടി. ഞാനാകെ പരിഭ്രാന്തനായി.
കയ്യിലാണെങ്കില്‍ നയാ പൈസയുമില്ല. എങ്കിലും ഞാന്‍ പതറിയില്ല. വരുന്നത്
വരട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വാതില്‍ പതിയെ തുറന്നു. അപ്പോള്‍ അതാ ഒരു
ചോദ്യം , "Sir give me some money ? ". ഈ ചോദ്യം ഞാന്‍ ഒട്ടും
പ്രതീക്ഷിച്ചതല്ല. വീട്ടില്‍ വേറെ ആരും ഇല്ല എന്ന കാര്യം ഞാന്‍ ഒരു
വിധത്തില്‍ പിച്ചക്കാരനോട് പറഞ്ഞു. അപ്പോള്‍ ഇങ്ങനെയായിരുന്നു പ്രതികരണം, "ഇതാ എന്റെ വിസിറ്റിംഗ് കാര്‍ഡ് ". പിച്ചക്കാരന്‍ തന്റെ വിസിറ്റിംഗ്
കാര്‍ഡ് എനിക്ക് തന്നു. എന്തിനാണ് എനിക്ക് താങ്കളുടെ വിസിറ്റിംഗ്
കാര്‍ഡ്, എനിക്കതിന്റെ ആവശ്യമില്ല. ഞാന്‍ ഉരുളയ്ക്കുപ്പേരി എന്ന പോലെ
മറുപടി കൊടുത്തു.
അപ്പോഴതാ മനസ്സിനെ പിടിച്ചു കെട്ടുന്ന ഒരു വമ്പന്‍
മറുപടി. " അതില്‍ എന്റെ സെല്‍ നമ്പര്‍ ഉണ്ട് , വീട്ടുകാര്‍ വരുമ്പോള്‍
ഒരു മിസ്ഡ് കാള്‍ അടിച്ചാല്‍ മതി ഞാന്‍ അപ്പോള്‍ വരാം" .
ഇത് സത്യമോ അതോ മിഥ്യയോ ? എന്നു വിശ്വസിക്കാനാവാതെ ആ കാര്‍ഡില്‍ ഞാന്‍ നിര്‍ന്നിനെഷന്‍ നോക്കി നിന്നു. ഒരു നിമിഷം എന്റെ കാലിന്റെ പെരുവിരളിലൂടെ ഒരു വിദ്യുത് പ്രവാഹം അരിച്ചു കയറി എന്റെ ദേഹം വഴി തലയിലേക്ക് പ്രവഹിക്കുന്നത് ഞാന്‍ അറിഞ്ഞു. എങ്കില്‍ അവനാകട്ടെ, പോക്കറ്റില്‍ നിന്ന്‍ cool -ആയി Sun Glass വയ്ച് ബൈക്കില്‍ കയറി. അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുകൊണ്ടുപോകുന്നതും നോക്കി ഞാന്‍ സ്തംഭിച്ചു നിന്നു. സ്പീഡ് അല്പം കൂടുതലാണോ ആവോ , ഞാന്‍ സ്വയം ചിന്തിച്ചു. ഞാന്‍ അവന്റെ ആ യാത്ര വെറുതെ നോക്കി നിന്നു. അപ്പോള്‍ അതാ എതിരെ നിന്നും ഒരു ട്രക്ക് വരുന്നു. അയ്യോ അതവന്റെ നേര്‍ക്കാണല്ലോ വരുന്നത് . നിര്‍ത്തൂ....... നിര്‍ത്തൂ........ ഞാന്‍ അലറി, " പടക്കെ......... പടക്കെ "..........
"എന്താ ചേട്ടാ കിടന്ന് അലറുന്നത് . മനുഷ്യനെ സ്വസ്ഥമായി ഗെയിം കളിക്കാനും സമ്മതിക്കില്ലേ! ".ഞാന്‍ പരിസരബോധം വീണ്ടെടുത്ത് അവളുടെ നേരെ നോക്കി .. Road Rash കളിക്കുന്ന അനിയത്തി... ആ ചോദ്യത്തിനു മറുപടി പറയാതെ ഞാന്‍ ഇലിഭ്യതയോടു കൂടി പുതപ്പിനുള്ളിലേക്ക് വീണ്ടും തല വലിച്ചു......