ഒരു മന്ദമാരുതന്‍ സ്പര്‍ശനമേററു ഞാന്‍
കുളിര്‍കോരും നിമിഷത്തെ തൊട്ടറിഞ്ഞു
ആദ്യമായ് എന്നിലെ ജീവ കണങ്ങളെ
അറിയാതെ ഞാനോന്ന് ഉണര്‍ത്തി നോക്കി
എന്നിലെ ഹൃദയത്തിന്‍ തീഷ്ണമാം വികാരങ്ങള്‍
പൂവിട്ടുനര്‍ന്നീടും നേരമായി
ആത്മാവില്‍ നിന്നൊരാ അശിരീരി മന്ത്രിച്ചു
ഉണരൂ ഉണരൂ പ്രഭാതമായി
മനസിന്‍റെ മാന്ത്രിക വാതില്‍ തുറന്നു ഞാന്‍
ഭൂമി വിപഞജിയെ നോക്കി നിന്നു
ഒരു കൊച്ചു തെന്നലായ് വന്നണഞ്ഞു
ഒരിക്കലും മായാത്ത ഓര്‍മയായി
പ്രതീക്ഷിച്ചു നിന്നിലും പുതിയ ദൃശ്യം
മനസ്സില്‍ തലോടലായ് തങ്ങി നിന്നു
1 അഭിപ്രായങ്ങള്‍:
The poem is very good .The theme which you selected is also interesting one.
Post a Comment