April 26, 2010

കാല പ്രവാഹം

          ചെത്തി പൂവിതള്‍ അടര്‍ന്നു വീണു
          ചെന്താമരപ്പൂ പൊഴിഞ്ഞു വീണു
          മന്ദമാരുതന്‍  ശിങ്കാര മൊഴികള്‍ തന്‍
          പൂവിതളിനെ വാരിപ്പുണര്‍ന്നു
          അടര്‍ന്ന പൂവിതളിനേക്കാള്‍ ഭംഗി
          വിടര്‍ന്ന പനിനീര്‍പൂവിതളിനല്ലേ
          മധുവിന്‍ മനം മയക്കും കാന്തിക വലയവുമായ്
          നാം അറിയാതെ പൂവിനെ പ്രണയിക്കുന്നു
          പഞ്ചവര്‍ണ്ണ പ്രഭ വാരി വിതറുന്ന
          മനസ്സിനെ കടിഞ്ഞാനിടും മധുര ഗന്ധവുമായ്
          വിടരുന്നു ഓരോ മൊട്ടും ഓരോ പൂവും
          മനസ്സിന്റെ ഹൃദയ പൂങ്കാവിലൊരു
          മാറ്റത്തിന്‍ ഒരായിരം വിത്തു  വിതച്ചു
          ആ മാറ്റത്തിന്‍ അടിയൊഴുക്കില്‍
          നന്മയുടെ പുതു തീരത്തില്‍
          നാം മാറപ്പെടുന്ന ഒരു പ്രതിഭാസം മാത്രം

സ്മശാനം

                    പുഴ അതു വെറുമൊരു പുഴ
                    പുഴയെന്ന വാക്കിന്റെ അര്‍ത്ഥ മുഖങ്ങളെ
                    തഴുകി ഞാന്‍ നിന്നു മരപ്പാവപോല്‍
                    വാക്കിന്റെ ധ്വനിതന്‍ മുഴക്കം മുഴങ്ങുമ്പോള്‍
                    നാം അറിയാതെ പുഴയെ വെറുത്തിടുന്നു
                    പിന്നെ ആരും കാണാതെ നാം തന്നെ
                    പുഴയില്‍ നിമിത്തങ്ങള്‍ കണ്ടുമുട്ടും
                    കരിയിലക്കാടുകള്‍ സ്മശാനമായും
                    കയങ്ങള്‍ ചതിക്കുഴികളായും
                    മനുഷ്യ ജീവനെ അപഹരിച്ചീടുവാന്‍
                    പുഴയായ് മനുഷ്യനെ പിന്തുടര്‍ന്നു
                    ആ നിമിഷം ഞാനറിയാതെ മന്ത്രിച്ചു
                    പുഴയെന്ന വാക്കിന്റെ അര്‍ത്ഥ മുഖങ്ങളെ
                    തഴുകി ഞാന്‍ നിന്നു മരപ്പാവപോല്‍

ആകാശ പറവ

          കറുത്ത നിറമുള്ള പറവ
          അതിന്‍ തൂവലിനോ പതിനേഴഴക്  
          മന്ദസ്മിതവുമായ്  ഓമനവാത്സല്യം വിതുമ്പും
          മനോഹാരിതയുടെ വിടര്‍ന്ന ചുണ്ടുകള്‍
          അഴകിന്‍ കാര്‍കൂന്തല്‍ അല്ലി പുതച്ചൊരു
          ആകാശനീലിമയാര്‍ന്ന ഗള മകുടം
          ആര്‍ക്കന്റെ പ്രഭ വാരി വിതറിയ
          കാകന്റെ തീഷ്ണമാം തീവ്ര പരിശ്രമം
          മണ്ണില്‍ പതിനായിരം നാഴിക കല്ലുകള്‍ നാട്ടി
          വിജനമാം വീഥികള്‍ നമ്മെ തലോടുമ്പോള്‍
          അതിലേറെ ചിന്തകള്‍ നമ്മെ വേട്ടയാടുമ്പോള്‍
          ഓര്‍ക്കുന്നില്ല നാം നിമിഷത്തിനെപ്പോലും
          അറിയുന്നില്ല നാം സത്യത്തിനെപ്പോലും
          സന്തോഷത്തിന്‍ ഒരായിരം പൂച്ചെണ്ടുകളുമേന്തി
          സൌഹൃദത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ
          ഒരു നിഴല്‍ വെളിച്ചം പോലും നമ്മില്‍ ചൊരിയാതെ
          കര്‍ണ്ണന്റെ കവച്ച കുണ്ഡലം പോലെ
          എന്നും ആ പറവ നമുക്കു ചുറ്റും പാറിപറക്കുന്നു