കറുത്ത നിറമുള്ള പറവ
അതിന്‍ തൂവലിനോ പതിനേഴഴക്
മന്ദസ്മിതവുമായ് ഓമനവാത്സല്യം വിതുമ്പും
മനോഹാരിതയുടെ വിടര്‍ന്ന ചുണ്ടുകള്‍
അഴകിന്‍ കാര്‍കൂന്തല്‍ അല്ലി പുതച്ചൊരു
ആകാശനീലിമയാര്‍ന്ന ഗള മകുടം
ആര്‍ക്കന്റെ പ്രഭ വാരി വിതറിയ
കാകന്റെ തീഷ്ണമാം തീവ്ര പരിശ്രമം
മണ്ണില്‍ പതിനായിരം നാഴിക കല്ലുകള്‍ നാട്ടി
വിജനമാം വീഥികള്‍ നമ്മെ തലോടുമ്പോള്‍
അതിലേറെ ചിന്തകള്‍ നമ്മെ വേട്ടയാടുമ്പോള്‍
ഓര്‍ക്കുന്നില്ല നാം നിമിഷത്തിനെപ്പോലും
അറിയുന്നില്ല നാം സത്യത്തിനെപ്പോലും
സന്തോഷത്തിന്‍ ഒരായിരം പൂച്ചെണ്ടുകളുമേന്തി
സൌഹൃദത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ
ഒരു നിഴല്‍ വെളിച്ചം പോലും നമ്മില്‍ ചൊരിയാതെ
കര്‍ണ്ണന്റെ കവച്ച കുണ്ഡലം പോലെ
എന്നും ആ പറവ നമുക്കു ചുറ്റും പാറിപറക്കുന്നു
അതിന്‍ തൂവലിനോ പതിനേഴഴക്
മന്ദസ്മിതവുമായ് ഓമനവാത്സല്യം വിതുമ്പും
മനോഹാരിതയുടെ വിടര്‍ന്ന ചുണ്ടുകള്‍
അഴകിന്‍ കാര്‍കൂന്തല്‍ അല്ലി പുതച്ചൊരു
ആകാശനീലിമയാര്‍ന്ന ഗള മകുടം
ആര്‍ക്കന്റെ പ്രഭ വാരി വിതറിയ
കാകന്റെ തീഷ്ണമാം തീവ്ര പരിശ്രമം
മണ്ണില്‍ പതിനായിരം നാഴിക കല്ലുകള്‍ നാട്ടി
വിജനമാം വീഥികള്‍ നമ്മെ തലോടുമ്പോള്‍
അതിലേറെ ചിന്തകള്‍ നമ്മെ വേട്ടയാടുമ്പോള്‍
ഓര്‍ക്കുന്നില്ല നാം നിമിഷത്തിനെപ്പോലും
അറിയുന്നില്ല നാം സത്യത്തിനെപ്പോലും
സന്തോഷത്തിന്‍ ഒരായിരം പൂച്ചെണ്ടുകളുമേന്തി
സൌഹൃദത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ
ഒരു നിഴല്‍ വെളിച്ചം പോലും നമ്മില്‍ ചൊരിയാതെ
കര്‍ണ്ണന്റെ കവച്ച കുണ്ഡലം പോലെ
എന്നും ആ പറവ നമുക്കു ചുറ്റും പാറിപറക്കുന്നു
0 അഭിപ്രായങ്ങള്‍:
Post a Comment