May 17, 2010

ശാരണ്യം

                    നയന മനോഹരീ അകലെയാണോ ?
                    നിന്‍ പുഞ്ചിരി ചൊടിയിലാണോ ?
                    ഒരു ചെറു മന്ദസ്മിതവുമായ്  നീ
                    എങ്ങോടെന്നില്ലാതെ അകലുവാണോ ?
                    നറു തേന്മൊഴികളായ്  നിന്‍ വാക്കുകള്‍
                    നറു  പുഞ്ചിരി നിന്‍ തലോടലായി
                    ആ ഹൃദയമാം മാനസ സരോവരത്തിലെ
                    പുതു അരയന്നമായ് നീ അടുത്തുവരൂ
                    കാലങ്ങള്‍ ഒന്നൊന്നായ്  മാറിടുമ്പോള്‍
                    കാലൊച്ച എന്നില്‍ മുഴങ്ങിടുമ്പോള്‍
                    അറിയില്ല പ്രിയസഖീ  നിന്‍ സൗഹൃദം
                    നമ്മില്‍ ഓര്‍മ്മയായ് എന്നും തങ്ങിടുന്നു.

April 26, 2010

കാല പ്രവാഹം

          ചെത്തി പൂവിതള്‍ അടര്‍ന്നു വീണു
          ചെന്താമരപ്പൂ പൊഴിഞ്ഞു വീണു
          മന്ദമാരുതന്‍  ശിങ്കാര മൊഴികള്‍ തന്‍
          പൂവിതളിനെ വാരിപ്പുണര്‍ന്നു
          അടര്‍ന്ന പൂവിതളിനേക്കാള്‍ ഭംഗി
          വിടര്‍ന്ന പനിനീര്‍പൂവിതളിനല്ലേ
          മധുവിന്‍ മനം മയക്കും കാന്തിക വലയവുമായ്
          നാം അറിയാതെ പൂവിനെ പ്രണയിക്കുന്നു
          പഞ്ചവര്‍ണ്ണ പ്രഭ വാരി വിതറുന്ന
          മനസ്സിനെ കടിഞ്ഞാനിടും മധുര ഗന്ധവുമായ്
          വിടരുന്നു ഓരോ മൊട്ടും ഓരോ പൂവും
          മനസ്സിന്റെ ഹൃദയ പൂങ്കാവിലൊരു
          മാറ്റത്തിന്‍ ഒരായിരം വിത്തു  വിതച്ചു
          ആ മാറ്റത്തിന്‍ അടിയൊഴുക്കില്‍
          നന്മയുടെ പുതു തീരത്തില്‍
          നാം മാറപ്പെടുന്ന ഒരു പ്രതിഭാസം മാത്രം

സ്മശാനം

                    പുഴ അതു വെറുമൊരു പുഴ
                    പുഴയെന്ന വാക്കിന്റെ അര്‍ത്ഥ മുഖങ്ങളെ
                    തഴുകി ഞാന്‍ നിന്നു മരപ്പാവപോല്‍
                    വാക്കിന്റെ ധ്വനിതന്‍ മുഴക്കം മുഴങ്ങുമ്പോള്‍
                    നാം അറിയാതെ പുഴയെ വെറുത്തിടുന്നു
                    പിന്നെ ആരും കാണാതെ നാം തന്നെ
                    പുഴയില്‍ നിമിത്തങ്ങള്‍ കണ്ടുമുട്ടും
                    കരിയിലക്കാടുകള്‍ സ്മശാനമായും
                    കയങ്ങള്‍ ചതിക്കുഴികളായും
                    മനുഷ്യ ജീവനെ അപഹരിച്ചീടുവാന്‍
                    പുഴയായ് മനുഷ്യനെ പിന്തുടര്‍ന്നു
                    ആ നിമിഷം ഞാനറിയാതെ മന്ത്രിച്ചു
                    പുഴയെന്ന വാക്കിന്റെ അര്‍ത്ഥ മുഖങ്ങളെ
                    തഴുകി ഞാന്‍ നിന്നു മരപ്പാവപോല്‍

ആകാശ പറവ

          കറുത്ത നിറമുള്ള പറവ
          അതിന്‍ തൂവലിനോ പതിനേഴഴക്  
          മന്ദസ്മിതവുമായ്  ഓമനവാത്സല്യം വിതുമ്പും
          മനോഹാരിതയുടെ വിടര്‍ന്ന ചുണ്ടുകള്‍
          അഴകിന്‍ കാര്‍കൂന്തല്‍ അല്ലി പുതച്ചൊരു
          ആകാശനീലിമയാര്‍ന്ന ഗള മകുടം
          ആര്‍ക്കന്റെ പ്രഭ വാരി വിതറിയ
          കാകന്റെ തീഷ്ണമാം തീവ്ര പരിശ്രമം
          മണ്ണില്‍ പതിനായിരം നാഴിക കല്ലുകള്‍ നാട്ടി
          വിജനമാം വീഥികള്‍ നമ്മെ തലോടുമ്പോള്‍
          അതിലേറെ ചിന്തകള്‍ നമ്മെ വേട്ടയാടുമ്പോള്‍
          ഓര്‍ക്കുന്നില്ല നാം നിമിഷത്തിനെപ്പോലും
          അറിയുന്നില്ല നാം സത്യത്തിനെപ്പോലും
          സന്തോഷത്തിന്‍ ഒരായിരം പൂച്ചെണ്ടുകളുമേന്തി
          സൌഹൃദത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ
          ഒരു നിഴല്‍ വെളിച്ചം പോലും നമ്മില്‍ ചൊരിയാതെ
          കര്‍ണ്ണന്റെ കവച്ച കുണ്ഡലം പോലെ
          എന്നും ആ പറവ നമുക്കു ചുറ്റും പാറിപറക്കുന്നു

April 21, 2010

കറുത്ത വാവില്‍ കണ്ട ഭീകര സ്വപ്നം

                                   അന്നൊരു കറുത്ത വാവായിരുന്നു. വെറുതെ വീട്ടില്‍ തനിച്ചിരുന്ന്‍  ബോറടിച്ചപ്പോഴാണ് പുറത്തു നിന്നും അപ്രതീക്ഷിതമായ ഒരു വിളി. "ഇവിടെ ആരും ഇല്ലേ?". ജനല്‍ പാളിയുടെ ഇടയിലൂടെ ഞാന്‍ പുറത്തേക്ക്  നോക്കി. "അയ്യോ പിച്ചക്കാരന്‍" എന്റെ മനസ്സില്‍ ഞാന്‍ അറിയാതെ ഈ വാക്കുകള്‍ മന്ത്രിച്ചു.
                                   എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ സ്തബ്ദനായ് നിന്നു. സമയം വൈകും തോറും പിച്ചക്കാരന്റെ വിളിയുടെ ശക്തിയും കൂടി. ഞാനാകെ പരിഭ്രാന്തനായി. കയ്യിലാണെങ്കില്‍ നയാ പൈസയുമില്ല. എങ്കിലും ഞാന്‍ പതറിയില്ല. വരുന്നത് വരട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വാതില്‍ പതിയെ തുറന്നു. അപ്പോള്‍ അതാ ഒരു ചോദ്യം , "Sir give me some money ? ". ഈ ചോദ്യം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. വീട്ടില്‍ വേറെ ആരും ഇല്ല എന്ന കാര്യം  ഞാന്‍ ഒരു വിധത്തില്‍ പിച്ചക്കാരനോട് പറഞ്ഞു. അപ്പോള്‍ ഇങ്ങനെയായിരുന്നു പ്രതികരണം, "ഇതാ എന്റെ വിസിറ്റിംഗ്  കാര്‍ഡ്‌ ". പിച്ചക്കാരന്‍ തന്റെ വിസിറ്റിംഗ്  കാര്‍ഡ്‌  എനിക്ക് തന്നു. എന്തിനാണ് എനിക്ക്  താങ്കളുടെ വിസിറ്റിംഗ് കാര്‍ഡ്‌, എനിക്കതിന്റെ ആവശ്യമില്ല. ഞാന്‍ ഉരുളയ്ക്കുപ്പേരി എന്ന പോലെ  മറുപടി കൊടുത്തു. 
                                   അപ്പോഴതാ മനസ്സിനെ പിടിച്ചു കെട്ടുന്ന ഒരു വമ്പന്‍ മറുപടി. " അതില്‍ എന്റെ സെല്‍ നമ്പര്‍ ഉണ്ട് , വീട്ടുകാര്‍ വരുമ്പോള്‍ ഒരു മിസ്ഡ് കാള്‍ അടിച്ചാല്‍ മതി ഞാന്‍ അപ്പോള്‍ വരാം" .
ഇത്  സത്യമോ അതോ മിഥ്യയോ ? എന്നു വിശ്വസിക്കാനാവാതെ ആ കാര്‍ഡില്‍ ഞാന്‍ നിര്‍ന്നിനെഷന്‍ നോക്കി നിന്നു. ഒരു നിമിഷം എന്റെ കാലിന്റെ പെരുവിരളിലൂടെ ഒരു വിദ്യുത്  പ്രവാഹം അരിച്ചു കയറി എന്റെ ദേഹം വഴി തലയിലേക്ക് പ്രവഹിക്കുന്നത്  ഞാന്‍ അറിഞ്ഞു. എങ്കില്‍ അവനാകട്ടെ, പോക്കറ്റില്‍  നിന്ന്‍  cool -ആയി Sun Glass വയ്ച്  ബൈക്കില്‍ കയറി. അവന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തുകൊണ്ടുപോകുന്നതും നോക്കി ഞാന്‍ സ്തംഭിച്ചു നിന്നു. സ്പീഡ് അല്പം കൂടുതലാണോ ആവോ , ഞാന്‍ സ്വയം ചിന്തിച്ചു.  ഞാന്‍ അവന്റെ ആ യാത്ര വെറുതെ നോക്കി നിന്നു. അപ്പോള്‍ അതാ എതിരെ നിന്നും ഒരു ട്രക്ക്  വരുന്നു. അയ്യോ അതവന്റെ നേര്‍ക്കാണല്ലോ വരുന്നത് . നിര്‍ത്തൂ....... നിര്‍ത്തൂ........ ഞാന്‍ അലറി, " പടക്കെ......... പടക്കെ "..........
"എന്താ ചേട്ടാ കിടന്ന് അലറുന്നത് . മനുഷ്യനെ സ്വസ്ഥമായി ഗെയിം കളിക്കാനും സമ്മതിക്കില്ലേ! ".ഞാന്‍ പരിസരബോധം വീണ്ടെടുത്ത് അവളുടെ നേരെ നോക്കി .. Road Rash കളിക്കുന്ന അനിയത്തി... ആ ചോദ്യത്തിനു മറുപടി പറയാതെ ഞാന്‍ ഇലിഭ്യതയോടു കൂടി പുതപ്പിനുള്ളിലേക്ക്  വീണ്ടും തല വലിച്ചു......

അനുരാഗം

          ഓര്‍മ്മകള്‍ പെയ്യുന്ന ആ രാത്രിയില്‍
          സ്വപ്‌നങ്ങള്‍ വിടരുന്ന ആ വേളയില്‍
          പ്രകാശം പരത്തുന്ന പൂവണ്ടുകള്‍
          പോയ്‌ മറഞ്ഞീടുന്ന കാഴ്ച കാണാം (൨)
          ഒരു ചിന്ത ഉണരുമ്പോള്‍ ഒരു താളമുണരും
          ഒരു മൊട്ടു വിരിയുമ്പോള്‍ ഒരു പൂവു പൊഴിയും
          കാലത്തിന്‍ ഭാവനാ പൂമൊട്ട് വിരിയുമ്പോള്‍
          ഓര്‍മ്മകള്‍ നമ്മിലെക്കോടിയെത്തും (൨) 
          നാം പ്രായ ഭേദങ്ങള്‍ നിനച്ചിടാതെ
          താള മേളങ്ങള്‍ കലര്‍ന്നിടാതെ ആ
          കലാലയ ജീവിത ഓര്‍മ്മയെന്നും
          മനുക്ഷ്യ മനസ്സില്‍ മറഞ്ഞിരിക്കും (൨)
          പുതുവല്സരത്തിന്‍ നിറപ്പകിട്ടാര്‍ന്ന
          പുതുശോഭ വിരിയുന്ന മുഖബിംബമായ്  നാം
          തിരികെ വരാത്തൊരാ കാലത്തെയല്ലോ
          ഓര്‍മ്മയായ് മനസ്സില്‍ പ്രതിഷ്ട്ടിപ്പു (൨)