നിദ്രതന്‍ പൂന്തെന്നല്‍ തഴുകി തലോടുന്നു
മണ്ണിലും വിണ്ണിലും വിരിയുന്നു നിശാഗന്ധി
ആരെയും കാണാതെ ആരോടും മിണ്ടാതെ
എന്നിലെ ഉണര്‍വ്വിനെ മയക്കിടുന്നു
ആഴിയും പൂഴിയും ഒന്നായ് അലിയുമ്പോള്‍
നിദ്രതന്‍ കയത്തില്‍ നാം വീണ് ഉറങ്ങീടുന്നു
പൊട്ടിത്തെറിക്കുന്ന അഗ്നീ ഗോളങ്ങള്‍
ഒന്നൊന്നായ് മനസ്സിനെ പിടിച്ചു കെട്ടി
നിശയുടെ പൊന്‍തൂവല്‍ പൊഴിയുന്ന നേരം നാം
ഞെട്ടിയുണരുന്നു നേരം പുലര്‍ച്ചയായ് .......
1 അഭിപ്രായങ്ങള്‍:
those who love sleep will like this.especially last 4 lines
Post a Comment